Saturday, January 16, 2010

ഞാനും തുടങ്ങി ഒരു ബ്ലോഗ്!


പലപ്പോഴും പല ബ്ലോഗില്‍ പോയി കമന്റ് ഇടുക എന്ന ഒരു എളുപ്പമുള്ള പരിപാടികളില്‍ മുഴുകി നടന്ന ഞാന്‍ ഒടുവില്‍ സമ്മര്‍ദ്ദങ്ങളുടെ സാഹചര്യത്താല്‍ ഒരു ബ്ലോഗ് തുടങ്ങുന്നു. അങ്ങിനെ പ്രത്യേകമായി ഒന്നും ഇല്ല. ചില ബ്ലോഗ് വായന നിങ്ങള്‍ക്ക് വെണ്ടി പങ്ക് വെക്കുക എന്ന എളിയൊരു ശ്രമം ! ജോലിത്തിരക്കിനിടയില്‍ അത് സ്ഥിരമായി ചെയ്യാന്‍ കഴിയുമോ എന്നറിയില്ല. എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കാം ! "ജാലകത്തില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പോസ്റ്റുകളെയാണു ഞാന്‍ ഒരു ചര്‍ചയ്ക്കെന്നോണം ഇവിടെ വിശകലനം ചെയ്യുന്നു. സഹിഷ്ണുതയോടെ ഒരു ബ്ലോഗറെ വിലയിരുത്താനുള്ള ഒരു ശ്രമമാണു ഓരോരുത്തരില്‍ നിന്നും ഉണ്ടാവേണ്ടത്. ഇതൊരു ദേഷ്യം തീര്‍ക്കാനുള്ള വേദിയായി കാണരുത് എന്ന് അറിയിക്കുന്നു.

വിശകലനം ചെയ്യപ്പെടുന്ന ബ്ലോഗര്‍ക്കും ഇവിടെ തന്റെ ഭാഗം പറയാവുന്നതാണ്. ഒരോ പോസ്റ്റിനേയും നല്ല നിലയില്‍ വിലയിരുത്താനുള്ള ഒരെളിയ ശ്രമമായി മാത്രം കാണുക. കൊള്ളാം , അടിപൊളി, കിടിലന്‍ എന്നൊക്കെ കമന്റുകള്‍ നമ്മള്‍ ഒരു ബ്ലോഗില്‍ ഇടുമ്പോള്‍ ചിലപ്പോള്‍ അത് ആ ബ്ലോഗര്‍ അടുത്ത സുഹ്യത്തായതിനാലാവാം . എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് സ്വതന്ത്രമായി ആ ബ്ലോഗിനെ വിലയിരുത്താം !

ഇപ്പോള്‍ ഏകദേശ ധാരണയായല്ലോ അല്ലെ? അപ്പോള്‍ അധികം വൈകാതെ ഒരു ബ്ലോഗുമായി നിങ്ങളുടെ മുന്നില്‍ എത്താം !
എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് !

സച്ചിന്‍ മാധവന്‍
കല്ലമ്പലം
പാലക്കാട്.

25 comments:

സച്ചിന്‍ // SachiN said...

ഞാനും തുടങ്ങി ഒരു ബ്ലോഗ്! എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു !

പാവത്താൻ said...

എന്താ ഉദ്ദേശം എന്നു കൃത്യമായി മനസ്സിലായില്ല.എന്തായാലും നോക്കട്ടെ. ആളു സുന്ദരനാണല്ലോ...

സച്ചിന്‍ // SachiN said...

ആദ്യ കമന്റിനു നന്ദി. പാവത്താന്റെ ബ്ലോഗ് ഞാന്‍ വായിച്ചിട്ടുണ്ട്. ചില ചര്‍ ച്ച ചെയ്യപ്പെടേണ്ട പോസ്റ്റുകളെ ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉദ്ധേശിക്കുന്നു. അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നു എന്ന് സാരം ! കൂടുതലായി വഴിയേ അറിയാം !
നന്ദി!

കൂതറHashimܓ said...

നോക്കാം... :)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

സജി said...

എനിക്കെല്ലാം ഇഷ്ടമാണ്..

ഇങ്ങനെയുള്ളവരെ ഞങ്ങള്‍ക്കും ഇഷ്ടമാണ്!

വെല്‍ക്കം.. വെല്‍ക്കം...

റ്റോംസ് കോനുമഠം said...

സ്വാഗതം..
താങ്കള്‍ക്ക്‌ ആശംസകള്‍..!!
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/
http://tomskonumadam.blogspot.com/

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്തേയ്ക്ക് സ്വാഗതം!

പള്ളിക്കരയില്‍ said...

ആശംസകള്‍ ...

ഭായി said...

ആഹാ..ആരാ ഇത്..?
വന്നാട്ടെ വന്നാട്ടെ കടന്നു വന്നാട്ടെ... സ്വാഗതം!!
ഹലോ..ആ മുന്നിലുള്ളവര്‍ അല്പം കൂടി ഒന്ന് നീങി നിന്നാട്ടെ.... :-)

എല്ലാവിധ ഭാവുകങളും നേരുന്നു!

അമ്മേടെ നായര് said...

ബൂലോകത്തേയ്ക്ക് സ്വാഗതം!
വെല്‍ക്കം.. വെല്‍ക്കം...

കൊട്ടോട്ടിക്കാരന്‍... said...

ജീവിച്ചിരിയ്ക്കെ ഒരു പോസ്റ്റുമോര്‍ട്ടം ഏകദേശം ഉറപ്പായി... ബ്ലോഗര്‍മാര്‍ ജാക്കരതൈ! സച്ചിന്‍ ബാറ്റുമായി ശ്ശൊ പേനയുമായി പിന്നെയും ശ്ശൊ ശ്ശൊ എന്തൊക്കെയോ ആയി വരുന്നു....

കൊട്ടോട്ടിക്കാരന്‍... said...

സ്വാഗതം സച്ചിന്‍...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വെൽകം ടു ഊട്ടി..ഗ്ലാഡ് ടു മീറ്റ് യു..

ഒഴാക്കന്‍. said...

`അപ്പൊ എല്ലാം പറഞ്ഞപോലെ ആനക്ക് ഞമ്മടെ ബെല്ക്കം ഉണ്ട്ട്ടോ...

ബന്നു കൊന്നോളി.... ഞമ്മള്‍ റെഡി !!!

സന്ദീപ് കളപ്പുരയ്ക്കല്‍ said...

സ്വാഗതം..

പാട്ടോളി, Paattoli said...

ഓഹോ!
അപ്പോ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ്!!
ഈശ്വരോ രക്ഷതുഃ

പോരെ പോരെ..........

വേദ വ്യാസന്‍ said...

സ്വാഗതം :)

jayanEvoor said...

സ്വാഗതം....
ആശംസകള്‍..!!

Sirjan said...

nannayi..

സച്ചിന്‍ // SachiN said...

ആശംസകള്‍ക്ക്ക് ഹ്യദയം നിറഞ്ഞ നന്ദി. ഒരു പോസ്റ്റിടാന്‍ താപ്പ് നോക്കി നടക്കുന്നു! :)

കാക്കര - kaakkara said...

കമന്റിയില്ലെങ്ങിൽ പോസ്റ്റ്മോർട്ടം നടത്താതെ പോയാലൊ....

ഞാനും വന്നൂട്ടോ!!!!

ഷമീര്‍ തളിക്കുളം said...

നമ്മുക്ക് ഗോദയില്‍ കണ്ടുമുട്ടാം...!
അപ്പൊ ശരി. കാണണം.

mayflowers said...

വലതു കാല്‍ വെച്ച് കയറിക്കോളൂ..
പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Mahesh Ananthakrishnan said...

ആശംസകള്‍ .... :)